07:47am 07 September 2026
NEWS
സെന്തോം മാർത്തോമ്മാ ഇടവക യുവജനസഖ്യം പുതുവർഷ പ്രവർത്തനങ്ങളും പ്രതിഭാസംഗമവും
14/06/2026  08:43 PM IST
nila
 സെന്തോം മാർത്തോമ്മാ ഇടവക യുവജനസഖ്യം പുതുവർഷ പ്രവർത്തനങ്ങളും പ്രതിഭാസംഗമവും

ഇടയാറൻമുള :  മനുഷ്യൻ പ്രാപഞ്ചിക രഹസ്യങ്ങളുടെ അദൃശ്യ മേഖലകളിലേക്ക് ശാസ്ത്രത്തിന്റെ കൈത്തിരിയുമേന്തി സുധീരം മുന്നേറുന്ന ഡിജിറ്റൽ യുഗത്തിൽ തങ്ങളുടെ വിജ്ഞാനവും കർമ്മശേഷിയും രാഷ്ട്ര പുനർനിർമ്മാണ ത്തിന്   സമർപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്ന് അബിൻ വർക്കി എം. എൽ. എ പറഞ്ഞു.
ഇടയാറന്മുള ളാക സെന്തോം മാർത്തോമ്മാ ഇടവക യുവജനസഖ്യം  പുതുവർഷ പ്രവർത്തനങ്ങളും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവക വികാരി റവ. നൈനു ചാണ്ടി,  അധ്യക്ഷത വഹിച്ചു. യുവജനസഖ്യം സെക്രട്ടറി ജെസ്സൻ ജോർജിയ തോമസ്, ഇടവക സെക്രട്ടറി ജോസ് മാത്യൂസ് ഇടയാറന്മുള, സഖ്യം വൈസ് പ്രസിഡന്റ്‌ എബിൻ ജിയോ മാത്യു, ആൻട്രൂ ബെൻ അനീഷ്, അക്സ സാറാ എൽദോസ് എന്നിവർ പ്രസംഗിച്ചു. എസ്‌. എസ്‌. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.